23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒരു വർഷത്തിലേറെയായി ഇ-ഗ്രാൻഡ് ലഭിക്കുന്നില്ല; എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ
Uncategorized

ഒരു വർഷത്തിലേറെയായി ഇ-ഗ്രാൻഡ് ലഭിക്കുന്നില്ല; എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ

എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ. ഇ ഗ്രാൻഡ്സ് ഒരു വർഷത്തിലേറെയായി ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ. കോളജ് ഹോസ്റ്റൽ ഫീസുകൾ മുടങ്ങി. ഇ ഗ്രാൻഡും അലവൻസും മുടങ്ങിയതോടെ പഠനം ഉപേക്ഷിച്ചു മടങ്ങിയ വിദ്യാർത്ഥികളും ഉണ്ട്.
എസ്.സി.-എസ്.ടി വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനുള്ള ഏകാശ്രമായ സർക്കാറിന്റെ സാമ്പത്തിക സഹായമാണ് മുടങ്ങിയത്. വിദ്യാർത്ഥികൾ ഫീസ് അടച്ചിട്ട് മാസങ്ങളായി. സ്വന്തം നാടുവിട്ട് ഉന്നത പഠനത്തിനായി മറ്റിടങ്ങളിൽ എത്തിയ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസും മുടങ്ങി.

ഫീസ് അടക്കണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർക്ക് പഠനം ഉപേക്ഷിച്ചു പോവുകയല്ലാതെ മറ്റു വഴിയില്ല. മന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.

Related posts

സ്കൂളുകളിലെ കൊല്ലപ്പരീക്ഷയുടെ മാർക്ക് വെറുതെയാവില്ല; പഠന പിന്തുണ ഉറപ്പാക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദത്തിൽ ആദ്യമായ പ്രതികരിച്ച് അശ്വിൻ, ഒരിക്കൽ അമ്പയർ പറ‌ഞ്ഞത് കേട്ട് ഞെട്ടിപ്പോയി

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ

Aswathi Kottiyoor
WordPress Image Lightbox