24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടി; യൂത്ത് കോൺ​ഗ്രസ് പ്രവർ‌ത്തകരെ മർദിച്ച കേസിൽ ചോദ്യം ചെയ്യലിന് ​ഗൺമാൻ ഹാജരാകില്ല
Uncategorized

മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടി; യൂത്ത് കോൺ​ഗ്രസ് പ്രവർ‌ത്തകരെ മർദിച്ച കേസിൽ ചോദ്യം ചെയ്യലിന് ​ഗൺമാൻ ഹാജരാകില്ല

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാൽ ഹാജരാകാൻ‌ കഴിയില്ലെന്ന് ഗൺമാൻ അനിൽകുമാറിന്റെ വിശദീകരണം.

​ഇന്ന് ഡ്യൂട്ടിയുള്ളതിനാൽ അവധി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇ മെയിൽ മുഖേനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ​ഗൺമാന് വീണ്ടും സമൻസ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്.

ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. കോടതി നിർദേശപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്.

പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയശേഷം മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറിലുണ്ട്.

Related posts

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി, ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ഹൈക്കോടതി

Aswathi Kottiyoor

കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോള്‍

Aswathi Kottiyoor

ദാരുണം, അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു, പരിക്ക്

Aswathi Kottiyoor
WordPress Image Lightbox