Uncategorizedതൊഴില്‍ നിയമലംഘനം; ഒമാനില്‍ 22 പ്രവാസികള്‍ അറസ്റ്റില്‍ January 28, 20240137 Share0 മസ്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമലംഘനം നടത്തിയ 22 പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് സംഭവമുണ്ടായതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമാനി ഇതര തൊഴിലാളികളുടെ റോഡരികിലെ വിൽപന തടയുന്നതിനും തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു വേണ്ടിയായിരുന്നു പരിശോധന. ജോയിന്റ് ഇന്സ്പെക്ഷന് ടീം, ഇന്സ്പെക്ഷന് യൂണിറ്റ്, മസ്കറ്റ് മുന്‍സിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ പരിശോധന നടത്തിയത്. Post Views: 144