സാമൂഹ്യ സുരക്ഷാ പദ്ധതികളെ പെൻഷനപ്പുറം വിശാല അര്‍ത്ഥത്തിൽ കാണാനുള്ള തയ്യാറെടുപ്പും ബജറ്റ് മുൻനിര്‍ത്തി നടത്തുന്നുണ്ടെന്നാണ് വിവരം. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകും. വിലവര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സപ്ലെയ്കോ സംവധാനത്തിന്‍റെ പുനസംഘടന ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാറെടുത്ത് പുറത്തിടാത്തത് തന്നെ തെരഞ്ഞെടുപ്പ് സാഹചര്യം മുന്നിൽ കണ്ടാണ്. സപ്ലെയ്കോയിലെ ക്ഷാമം ഒഴിവാക്കാൻ നടപടി ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. നെല്ല് സംഭരണ വിലയിൽ തിടങ്ങി കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പണം തടസമാകാതിരിക്കാനുള്ള കരുതലും ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. ലൈഫ് അടക്കം സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികൾക്ക് സാമ്പത്തിക ഞെരുക്കം ബാധകമാകാതിരിക്കാൻ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങൾ തന്നെയാകും സംസ്ഥാന ബജറ്റിന്‍റെ ഇത്തവണത്തെ ഫോക്കസ്.
- Home
- Uncategorized
- ക്ഷേമപെൻഷൻ ഇത്തവണയും വർദ്ധിപ്പിക്കാനിടയില്ല; സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന് വിശദീകരണം ഇന്ന്