23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മേപ്പാടി ചൂരൽമല റോഡിന് ശാപമോക്ഷം; പാത നവീകരണത്തിന് നടപടി
Uncategorized

മേപ്പാടി ചൂരൽമല റോഡിന് ശാപമോക്ഷം; പാത നവീകരണത്തിന് നടപടി


വയനാട്ടിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മേപ്പാടി ചൂരൽമല റോഡിൻ്റെ ദുരവസ്ഥ മാറും. മുടങ്ങിക്കിടന്ന പാതയുടെ നവീകരണത്തിന് നടപടികളായി. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ.

കുഴിനിറഞ്ഞപാതയിലൂടെ ദുരിതയാത്ര നടത്തിവേണം പുത്തുമലയും ചൂരല്‍മലയും തൊള്ളായിരം കണ്ടിയുമടക്കമുള്ള പ്രദേശങ്ങളിലേക്ക് മേപ്പാടിയില്‍ നിന്ന് യാത്ര ചെയ്യാന്‍. 3000-ത്തിലധികം കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണിത്. 2018 നവംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു.

കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ചുപോയി. നിലവില്‍ 26.58 കോടി രൂപ ചിലവില്‍ നവീകരണം പൂര്‍ത്തിയാക്കാനാണ് നീക്കം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍. സര്‍വേ നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മാണം തുടങ്ങും. ടൂറിസ്റ്റുകള്‍ ധാരാളമെത്തുന്ന പ്രദേശമാണിത്.

Related posts

വെച്ചൂച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; കാറിലുണ്ടായിരുന്നത് മൂന്നു പേർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor

റോഡ് ക്യാമറ അഴിമതി രണ്ടാം ലാവ്​ലിൻ; കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്: 7 ചോദ്യങ്ങളുമായി യുഡിഎഫ്

Aswathi Kottiyoor

കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയുടെ അടുത്തെത്തി, ലൈംഗികാതിക്രമം, മുത്തശ്ശി കണ്ട് ഒച്ചവെച്ചു; 58 കാരനെ പൊക്കി

Aswathi Kottiyoor
WordPress Image Lightbox