കോഴിക്കോട്: ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്ന് പാണക്കാട് മുഈന്‍ അലി തങ്ങള്‍. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തത ഉണ്ടായിരുന്നില്ലെന്നും മുഈൻ അലി തങ്ങൾ പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും മുഈൻഅലി തങ്ങൾ പറഞ്ഞു.