23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എല്ലാ ആശുപത്രികളിലും പണഹരിത ചികിത്സ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം
Uncategorized

എല്ലാ ആശുപത്രികളിലും പണഹരിത ചികിത്സ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം


ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസമായി ക്യാഷ്‌ലെസ് എവരിവേര്‍ സംവിധാനം ആരംഭിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍(ജിഐസി). ഇതോടെ റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ടതില്ല. ചികിത്സയ്ക്കായി ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ക്യാഷ്‌ലെസ് എവരിവേര്‍ സൗകര്യം ലഭിക്കും.ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറര്‍മാരുടെ പ്രതിനിധി സംഘടനയാണ് ജിഐസി. ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖല പരിഗണിക്കാതെ തന്നെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആശുപത്രികള്‍ ചികിത്സയ്ക്കായി തിരഞ്ഞെടുക്കുന്നതിനാണ് പുതിയ പണരഹിത സൗകര്യം. എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായും കൂടിയാലോചിച്ചാണ് പണരഹിത സൗകര്യം ആരംഭിച്ചതെന്ന് ജിഐസി അറിയിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുമായി ബന്ധമുള്ള ആശുപത്രികളുടെ ശൃംഖലയിലേക്ക് മാത്രമാണ് പണരഹിത സൗകര്യം ഇതുവരെ നല്‍കിയിരുന്നത്. ക്ലെയിം അനുവദനീയമാണെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനി മുഴുവന്‍ ചെലവും വഹിക്കുന്നതിനാല്‍ പോളിസി ഉടമകള്‍ ചികിത്സകള്‍ക്കായി അവരുടെ കയ്യില്‍ നിന്ന് പണം നല്‍കേണ്ടതില്ല. എന്നാല്‍ പോളിസി ഉടമയ്ക്ക് ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖലയ്ക്ക് പുറത്ത് ചികിത്സിക്കണമെങ്കില്‍, കയ്യില്‍ നിന്ന് പണമടയ്ക്കുകയും പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ബില്ലുകള്‍ തിരികെ ലഭിക്കുകയും വേണം. പണരഹിത സൗകര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പ്രക്രിയ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്.

Related posts

കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

Aswathi Kottiyoor

റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മുനമ്പത്തു ഫൈബർ വള്ളം മുങ്ങി 4 പേരെ കാണാതായി; 3 പേരെ രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox