24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; കേരളത്തിന് അഭിമാനവും അംഗീകാരവുമെന്ന് എം ബി രാജേഷ്
Uncategorized

കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; കേരളത്തിന് അഭിമാനവും അംഗീകാരവുമെന്ന് എം ബി രാജേഷ്

കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെത്തി കെ-സ്മാര്‍ട്ട്, ഐ.എല്‍.ജി.എം.എസ്. പ്ലാറ്റ്ഫോമുകള്‍ മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച.

കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യത. കൂടുതല്‍ സംസ്ഥാനങ്ങള്‍ വരുംദിവസങ്ങളില്‍ കെ-സ്മാര്‍ട്ടുമായി ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ-സ്മാര്‍ട്ടിന് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ലഭിക്കുന്ന സ്വീകാര്യത കേരളത്തിനാകെ അഭിമാനവും അംഗീകാരവുമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Related posts

വെറ്ററിനറി കോളേജിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

ബജ്റങ്ബലിക്ക് ജയ് വിളിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി; കർണാടകയിൽ സർവം മോദി മയം

Aswathi Kottiyoor

ഡിവൈഡറിലെ ചെടികൾ സംരക്ഷിച്ച് പോലീസും മൈത്രിയും

Aswathi Kottiyoor
WordPress Image Lightbox