23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂട്ടുകാരിയുടെ വീട്ടിൽ വെച്ച് പീഡനം, അയൽ വീട്ടിൽ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 31 വർഷം കഠിന തടവ്
Uncategorized

കൂട്ടുകാരിയുടെ വീട്ടിൽ വെച്ച് പീഡനം, അയൽ വീട്ടിൽ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 31 വർഷം കഠിന തടവ്

വട്ടപ്പാറ: ഇടുക്കിയിൽ പോക്സോ കേസിൽ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂർത്തി ആകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31വർഷം കഠിന തടവും 45000/-രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചത്.

ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. 2021ൽ ഉടുമ്പൻചോല പൊലീസ് രജിസ്റ്റ ചെയ്ത കേസിലാണ് ശിക്ഷ. പ്രതി ഒരു കുട്ടിയെ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം പ്രതിയുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.

അതിനിടെ കോട്ടയം കുറവിലങ്ങാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് സ്വദേശി വിനീത് എം.വി , കടപ്പൂർ സ്വദേശി റെജിൽ പി.ആർ എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് പിടികൂടിയത്. ഇവര്‍ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി കടപ്പൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്തിനെ ഇവർ മർദ്ദിക്കുന്നത് കണ്ട് യുവാവ് തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് ഇവർ യുവാവിനെ മർദ്ദിക്കുകയും, വഴിയിൽ കിടന്നിരുന്ന കരിങ്കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Related posts

*തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*

Aswathi Kottiyoor

മുണ്ടക്കയം പൊലീസിൻ്റെ ആത്മാര്‍ത്ഥമായ പരിശ്രമം: വയോധിക മരിച്ച വാഹനാപകട കേസിൽ 5 മാസത്തിന് ശേഷം അറസ്റ്റ്

Aswathi Kottiyoor

നല്ല വെറൈറ്റി ഉത്സവം, 20 വർഷമായി നമ്മുടെ കേരളത്തിലെ ഒരു സ്കൂളിൽ തന്നെ; ഇത്തവണ 300 കിലോയുടെ സന്തോഷം!

Aswathi Kottiyoor
WordPress Image Lightbox