22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • രൺജിത്ത് കൊലക്കേസ്: പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്; ശിക്ഷാവിധിക്ക് മുന്നോടിയായി നടപടി
Uncategorized

രൺജിത്ത് കൊലക്കേസ്: പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്; ശിക്ഷാവിധിക്ക് മുന്നോടിയായി നടപടി

ആലപ്പുഴ: ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്. പരിശോധനക്കായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ്
പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്.

അതേ സമയം, വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ആയിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. ഷാനെ കൊന്നതിന്‍റെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും അതുകൊണ്ട് ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ടാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്.

Related posts

ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു

Aswathi Kottiyoor

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടി മിന്നലോടെ മഴ സാധ്യത

Aswathi Kottiyoor

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മദ്യ ലഹരിയില്‍ അടിച്ചു തകര്‍ത്തു; വീടുകള്‍ക്ക് നേരെയും ആക്രമണം

Aswathi Kottiyoor
WordPress Image Lightbox