ഒപ്പം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പൊതുവോട്ടർ പട്ടിക നടപ്പാക്കണമെന്ന ശുപാർശയും ഉൾക്കൊളളിച്ചിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് നിയമകമ്മീഷൻ അംഗങ്ങളുടെ യോഗം ഈആഴ്ച്ച ചേരും. നിയമകമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പിന്നാലെ സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതിയും യോഗം ചേരുന്നുണ്ട്. സമിതി അഭിപ്രായം തേടിയ മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരായ അഞ്ച് പേരും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല നിലപാട് അറിയിച്ചെന്നാണ് സൂചന. ഏതായാലും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി പൂർത്തിയാക്കിയതോടെ മറ്റൊരു രാഷ്ട്രീയനീക്കത്തിന് കൂടിയാണ് അണിയറയിൽ നീക്കം ശക്തമാകുന്നത്.
- Home
- Uncategorized
- ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വിലയിരുത്തലുമായി നിയമകമ്മീഷൻ,ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാകില്ല