24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പടയപ്പ വീണ്ടുമെത്തി, കട തകർത്ത്, പഴം കഴിച്ച് മടങ്ങിപ്പോയി! റേഷൻകടയിലെത്തി അരി ഭക്ഷിച്ചത് കഴിഞ്ഞയാഴ്ച
Uncategorized

പടയപ്പ വീണ്ടുമെത്തി, കട തകർത്ത്, പഴം കഴിച്ച് മടങ്ങിപ്പോയി! റേഷൻകടയിലെത്തി അരി ഭക്ഷിച്ചത് കഴിഞ്ഞയാഴ്ച

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയെന്ന കാട്ടാന ഇറങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിൻറിലാണ് പടയപ്പ രാവിലെ എത്തിയത്.രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പൻ പടയപ്പയുടെ യാത്ര യാത്ര. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ഇക്കോപോയിൻറിലാണ് രാവിലെ എട്ടുമണിയോടെ പടയപ്പയെത്തിയത്.

പകല്‍ സമയങ്ങളില്‍ സാധാരണ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിൻറ്. എന്നാൽ പടയപ്പയെത്തിയ സമയത്ത് റോഡിൽ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ധാരാളം വഴിയോരകടകൾ ഇവിടുണ്ട്. ഇതിൽ രണ്ടെണ്ണം തകർത്താണ് പഴങ്ങളെടുത്ത് കഴിച്ചത്.

കുറെ സമയം ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടുകൊമ്പൻ ആളുകൾ ബഹളം വച്ചതോടെ പിൻവാങ്ങി. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പെരിയവര എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Related posts

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി*

Aswathi Kottiyoor

ജൂണ്‍ 7 മുതലുള്ള ബസ് പണിമുടക്കുമായി മുന്നോട്ടെന്ന് ഉടമകള്‍; സമരത്തെ തള്ളി ഗതാഗത മന്ത്രി

Aswathi Kottiyoor

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു

Aswathi Kottiyoor
WordPress Image Lightbox