22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു, ആൾക്കൂട്ടത്തിൽ 13കാരി തലകറങ്ങിവീണു, വാദ്യ കലാകാരന്റെ മുഖത്ത് നാല് തുന്നൽ
Uncategorized

പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു, ആൾക്കൂട്ടത്തിൽ 13കാരി തലകറങ്ങിവീണു, വാദ്യ കലാകാരന്റെ മുഖത്ത് നാല് തുന്നൽ

കുന്നംകുളം: അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തിൽ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ 46 വയസുള്ള വേണുഗോപാൽ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വേണുഗോപാലിന് മുഖത്ത് നാല് തുന്നലുണ്ട്. ആസ്നിയ തിരക്കിൽപ്പെട്ട് തലകറങ്ങി വീഴുകയായിരുന്നു. അഞ്ചരയോടെയായിരുന്നു സംഭവം. പാർക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് തൊഴാൻ വരുന്നതിനിടെ ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പൂരം കാണാനെത്തിയവർ ചിതറിയോടി. നിമിഷങ്ങൾക്കകം ആന ശാന്തനായി. തിരക്കിൽ പെട്ട് പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകൻ വിഷ്ണു, കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാന് പരിക്ക്. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാൻ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. ആറാട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്തു.

Related posts

വാഹനത്തിന്റെ ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴ : ഹൈക്കോടതി

Aswathi Kottiyoor

കെകെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി; ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമെന്ന് ഷാഫി പറമ്പിൽ

Aswathi Kottiyoor

കടലാക്രമണം ശക്തം: ‘പുന്നപ്ര വിയാനിയില്‍ തെങ്ങുകൾ കടപുഴകി, വീടുകളില്‍ വെള്ളം കയറി’

Aswathi Kottiyoor
WordPress Image Lightbox