നിർധന കുടുംബത്തിന്റെ ഏക ആശ്രയം സുലോചനയുടെ തൊഴിലുറപ്പ് വരുമാനം മാത്രമായിരുന്നു. മുറിവുണങ്ങിയില്ലെങ്കിലും പണമില്ലാത്തതിനാൽ ചികിത്സ നിർത്തി വെച്ചു. പട്ടിണിയായതോടെ സഹോദരന്റെ വീട്ടിലേക്ക് നാലംഗ കുടുംബം താമസം മാറി. ധന സഹായത്തിനായി അപേക്ഷ നൽകിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥർ സുലോചനയുടെ വീട്ടിലെത്തും. ധന സഹായം നൽകാനുള്ള നടപടികൾ പൂർത്തീകരിക്കും.
- Home
- Uncategorized
- സുലോചനക്ക് ആശ്വാസം; രണ്ടരലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി; വിരൽ പോയത് കാട്ടുപന്നിയുടെ ആക്രമണത്തില്‍