ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവര്‍ക്ക് ഇളവ് നല്‍കാനുള്ള മാര്‍ഗ നിര്‍ദ്ദേശം അംഗീകരിച്ചു.സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം , ലഹരി കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി 5 ലക്ഷം ധന സഹായം നല്‍കാനും തീരുമാനിച്ചു.തേനീച്ച കടന്നല്‍ ആക്രമണത്തില്‍ വനത്തിനകത്ത് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം നല്‍കാനും വനത്തിന് പുറത്താണങ്കില്‍ രണ്ട് ലക്ഷം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു