നിർദിഷ്ട മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനും അലൈൻമെന്റിന്റെ കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് വേണ്ടി കണിച്ചാറിൽ വെച്ച് ആലോചനയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ജിൻസ് മേക്കൽ, ഷാജി കുന്നുംപുറത്ത്, രാജേഷ് മാസ്റ്റർ, തിട്ടയിൽ വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വിപുലമായ യോഗം ചേരുന്നതിന് നിശ്ചയിച്ചു.