24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ചരിത്രം രചിച്ച് സാറ; ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തി നാല് വയസുകാരി !
Uncategorized

ചരിത്രം രചിച്ച് സാറ; ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തി നാല് വയസുകാരി !

ഹിമാലയത്തിലേക്ക് ഒരു യാത്ര, ആരാണ് ഇഷ്ടപ്പെടാത്തത്? പക്ഷേ, ഇഷ്ടം ഇഷ്ടമായി കൊണ്ട് നടക്കാനാണ് പലര്‍ക്കും താത്പര്യം. എന്നാല്‍, ഏവറസ്റ്റ് എന്താണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തില്‍ അതായത് വെറും നാലാം വയസില്‍, ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയിരിക്കുകയാണ് ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള സാറ സിഫ്ര. അങ്ങനെ സാറ ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. അച്ഛന്‍ ഡേവിഡ് സിഫ്രയ്ക്കും ഏഴ് വയസുള്ള സഹോദരന്‍ ഡേവിഡ് സിഫ്രയ്ക്കുമൊപ്പമാണ് സാറ ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്. ഇതിന് മുമ്പ് ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ കഴിഞ്ഞ വര്‍ഷം എത്തിയ പ്രീഷ ലോകേഷായിരുന്നു. ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തുമ്പോള്‍ പ്രീഷയ്ക്ക് പ്രായം അഞ്ച് വയസ്.

ഏവറസ്റ്റിലേക്കുള്ള യാത്രയില്‍ രണ്ട് ബേസ് ക്യാമ്പുകളാണ് ഉള്ളത്. ഒന്ന് നേപ്പാളിലും മറ്റൊന്ന് ടിബറ്റിലും. ഏവറസ്റ്റിലേക്കുള്ള യാത്രയുടെ ആരംഭവും ഈ ബേസ് ക്യാമ്പുകളാണ്. സമുദ്രനിരപ്പില്‍ നിന്നും 5000 മീറ്റര്‍ ഉയരത്തിലാണ് രണ്ട് ബേസ് ക്യാമ്പുകളുമുള്ളത്. ബേസ് ക്യാമ്പില്‍ നിന്ന് വീണ്ടും 3500 മീറ്റര്‍ ഉയരത്തിലാണ് ഏവറസ്റ്റ് കൊടുമുടി. 8,848.86 മീറ്ററാണ് ഏവറസ്റ്റ് കൊടുമുടിയുടെ മൊത്തം ഉയരം. ഇതിന് മുമ്പും കുട്ടികള്‍ ഏവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. ജോര്‍ദന്‍ റൊമീറോ, മാലാവത് പൂര്‍ണ എന്നീ കുട്ടികള്‍ ഏവറസ്റ്റ് കീഴടക്കുമ്പോള്‍ വെറും 13 -ാം വയസായിരുന്നു പ്രായം. ഏവറസ്റ്റ് കൊടുമുടി കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളും ഇവരാണ്. ജോര്‍ദന്‍ റൊമീറോ അമേരിക്കയില്‍ നിന്നായിരുന്നെങ്കില്‍ മാലാവത് പൂര്‍ണ ഇന്ത്യയില്‍ നിന്നുമാണ് ഏവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ടത്.

Related posts

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

Aswathi Kottiyoor

ആരെയും കൂസാതെ കിലോമീറ്റര്‍ കടന്ന് ജനങ്ങളിലേക്ക്, പേടി മാറാതെ നാട്ടുകാര്‍, കാട്ടുപോത്ത് മാത്രമല്ലെന്ന് മേപ്പാടി

Aswathi Kottiyoor

വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox