27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഖാലിദിയ ഫുട്‌ബോൾ മേളക്ക് ജനുവരി 19ന് തുടക്കം
Uncategorized

ഖാലിദിയ ഫുട്‌ബോൾ മേളക്ക് ജനുവരി 19ന് തുടക്കം

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോൾ കൂട്ടായ്മയായ ഖാലിദിയ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഖാലിദിയ ഗോൾഡ് കപ്പ് ഫുട്‌ബോൾ മേളക്ക് ജനുവരി 19ന് വെള്ളിയാഴ്ച്ച തുടക്കമാവും. ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയായിരിക്കും ഫുട്‌ബോൾ മേള അരങ്ങേറുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന ഒന്നര മാസകാലം നീണ്ടുനിൽക്കുന്ന ഇലവൻസ് ഫുട്‌ബോൾ മേളയിൽ ഡിഫയിൽ രജിസ്റ്റർ ചെയ്ത 14 പ്രമുഖ ടീമുകൾ മാറ്റുരക്കും. ദമ്മാം ജുബൈൽ ഹൈവേയിലെ അൽതറജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്!ബോൾ മേളയിൽ നാട്ടിൽ നിന്നും ഒപ്പം മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ കളിക്കാർ വിവിധ ടീമുകൾക്കായി ജേഴ്‌സിയണിയുമെന്ന് സംഘാടകർ അറിയിച്ചു.

Related posts

*അശ്ലീലസൈറ്റുകള്‍ കുറിച്ചുവെച്ചു, സംതൃപ്തിയില്ലെന്ന് പരാതി; ശരീരഭാഗങ്ങള്‍ ശൗചാലയത്തില്‍ ഒഴുക്കി?.*

Aswathi Kottiyoor

ആറളം പഞ്ചായത്ത് മുൻ അംഗം ഷോക്കേറ്റ് മരിച്ചു

കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox