21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദിച്ചു, ‘മൂര്‍ച്ചയുള്ള വസ്തുകൊണ്ട് പിന്നില്‍ നിന്ന് കുത്തി’
Uncategorized

മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദിച്ചു, ‘മൂര്‍ച്ചയുള്ള വസ്തുകൊണ്ട് പിന്നില്‍ നിന്ന് കുത്തി’

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനെ മര്‍ദിച്ചത്. കോളേജിലെ അധ്യാപകൻ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകൻ പറയുന്നത്. കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥിയുടെ രണ്ടാം വര്‍ഷം ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍. ഇന്‍റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നും അധ്യാപകന്‍ നിസാമുദീന്‍ പറഞ്ഞു. ഹാജര്‍ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായും നിസാമുദ്ദീന്‍ പറഞ്ഞു.മര്‍ദനത്തില്‍ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

സ്റ്റോയ്‌നിസ് കൊടുങ്കാറ്റ്; രക്ഷയില്ലാതെ ചെന്നൈ; ലഖ്‌നൗവിന് 6 വിക്കറ്റ് ജയം

Aswathi Kottiyoor

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: നൊമ്പരമായി അബ്ദുല്ലയുടെ കോഴികൾ, ചത്തൊടുങ്ങിയത് 1500 എണ്ണം

Aswathi Kottiyoor

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 11 പേർ

Aswathi Kottiyoor
WordPress Image Lightbox