26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പുതിയങ്ങാടിയിൽ ഒരുങ്ങുന്നു; കടൽമത്സ്യ, കല്ലുമ്മക്കായ വിത്തുൽപാദന കേന്ദ്രം
Uncategorized

പുതിയങ്ങാടിയിൽ ഒരുങ്ങുന്നു; കടൽമത്സ്യ, കല്ലുമ്മക്കായ വിത്തുൽപാദന കേന്ദ്രം

ഉ​ത്ത​ര കേ​ര​ള​ത്തി​ലെ പ്ര​ധാ​ന മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​മാ​യ പു​തി​യ​ങ്ങാ​ടി​യി​ൽ ക​ട​ൽ മ​ത്സ്യ, ക​ല്ലു​മ്മ​ക്കാ​യ വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ഞ്ച് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി.​എം.​എ​ഫ്.​ആ​ർ.​ഐ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള മ​ത്സ്യ​വി​ത്തു​ക​ൾ ല​ഭ്യ​മാ​കു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു മ​ത്സ്യ​വി​പ​ണി​യു​ടെ വി​കാ​സ​ത്തി​ന് പ്ര​ധാ​ന ത​ട​സ്സം. ഈ ​കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പ്ര​തി​വ​ർ​ഷം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ഇ​തോ​ടൊ​പ്പം 50 ല​ക്ഷം ക​ല്ലു​മ്മ​ക്കാ​യ വി​ത്തും ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ​ങ്ങാ​ടി ഫി​ഷ് ലാ​ൻ​ഡി​നു സ​മീ​പ​ത്താ​ണ് ക​ട​ൽമ​ത്സ്യ, ക​ല്ലു​മ്മ​ക്കാ​യ വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​നാ​യി കെ​ട്ടി​ട​മൊ​രു​ക്കു​ന്ന​ത്.നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പു​തി​യ​ങ്ങാ​ടി​യു​ടെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക് പ​ദ്ധ​തി പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​വും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.

Related posts

തലക്കാണി ഗവ.യു.പി സ്കൂളിൽവരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .

Aswathi Kottiyoor

ഭക്ഷണം വരെ ആയുധമാകുന്ന സാഹചര്യം, സുഡാനിൽ എല്ലാ 2 മണിക്കൂറിലും ഓരോ കുഞ്ഞ് വീതം മരിക്കുന്നു, ക്ഷാമം രൂക്ഷം

*മഴയത്ത് കറണ്ട് പോയി, തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി; ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു*

Aswathi Kottiyoor
WordPress Image Lightbox