23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മനുഷ്യചങ്ങല; പേരാവൂരിൽ സമരസംഗമം നടത്തി
Uncategorized

മനുഷ്യചങ്ങല; പേരാവൂരിൽ സമരസംഗമം നടത്തി


പേരാവൂർ :”ഇനിയും സഹിക്കണോ
ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യമുയർത്തി
റെയിൽവേ യാത്രാ ദുരിതത്തിനും,കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ
ഡിവൈഎഫ്ഐ നേതൃത്വത്തിൽ
2024 ജനുവരി 20 തിന്
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന “മനുഷ്യചങ്ങല”യുടെ പ്രചരണാർത്ഥം
പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 1987 ലെ മനുഷ്യചങ്ങലയിൽ അണിനിരന്നവരുടെ “സമരസംഗമം” നടത്തി.

ഡിവൈഎഫ്ഐ പേരാവൂർ പുതിയ സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ സമര കോർണറിൽ മുൻ കേന്ദ്രകമ്മറ്റിയംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി രഗിലാഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മറ്റിയംഗം വി ജി പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ,ഏരിയ കമ്മറ്റിഅംഗങ്ങളായ കെ സുധാകരൻ, കെ ടി ജോസഫ്, കെ എ രജീഷ്,ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എ നിത്യ,കാരായി ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം എസ് അമൽ സ്വാഗതം പറഞ്ഞു. 1987 ലെ മനുഷ്യചങ്ങലയിൽ കണ്ണികളായ 40 അംഗങ്ങൾ സമരസംഗമത്തിൽ പങ്കാളിയായി.

Related posts

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാന

Aswathi Kottiyoor

‘പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നു; തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും ശിക്ഷിക്കപ്പെടണം’; ഉമാ തോമസ്

Aswathi Kottiyoor

രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox