പേരാവൂർ: പേരാവൂർ ടൗൺ സൗന്ദര്യവല്കരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം യാഥാർഥ്യമാക്കണമെന്നും ടൗണിലെ നടപ്പാതകൾ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും പേരാവൂർ പ്രസ് ക്ലബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ ടൗണുകൾ വ്യാപാരികളുടെ സഹകരണത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗന്ദര്യവല്കരണം നടത്തിയിട്ടും പേരാവൂർ ടൗണിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ടൗണിലെ നടപ്പാതകളിലെ കയ്യേറ്റം പോലും ഒഴിപ്പിക്കാൻ പഞ്ചായത്തോ പോലീസോ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രസ് ക്ലബ് ആരോപിച്ചു.
പേരാവൂർ ടൗണിൽ നിന്ന് കുനിത്തല മുക്ക് വരെ നടപ്പാതകളില്ലാത്തതും റോഡിനിരുവശത്തും അനധികൃത പാർക്കിങ്ങ് മൂലവും വിദ്യാർഥികളടക്കം എല്ലാവരും റോഡിലൂടെ നടന്നു പോകേണ്ട അവസ്ഥക്ക് അടിയന്തര പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.