23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി
Uncategorized

കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി

കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി റിയാസ് തന്നെയാണ് പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. ആര്‍ബി ഡിസികെ ആണ് പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്.

പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Related posts

ധോണി ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു; അവകാശവാദവുമായി ആരാധകന്‍

Aswathi Kottiyoor

യുവതിയും രണ്ട് മക്കളും മരിച്ചനിലയില്‍,

Aswathi Kottiyoor

ഐസിയു പീഡന കേസ്: നഴ്സിംഗ് ഓഫീസർ അനിതയുടെ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox