തിരുവനന്തപുരം വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.