21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുന്നു, റബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ ‌തയ്യാറാകണം’: ഇന്‍ഫാം
Uncategorized

നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുന്നു, റബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ ‌തയ്യാറാകണം’: ഇന്‍ഫാം

കൊച്ചി: കാര്‍ഷിക പ്രശ്നങ്ങളില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി കെ സി ബി സി ഇന്‍ഫാം കമ്മീഷന്‍റെ സര്‍ക്കുലര്‍. നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റബ്ബറിന് പ്രകടനപത്രികയില്‍ പറഞ്ഞ വില നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ് ചെയ്യുന്നത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകരുടെ പക്ഷത്ത് നില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടികള്‍ക്ക് പോലും ശബ്ദിക്കാനാവുന്നില്ല. കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കണമെന്നും ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു

Related posts

മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

Aswathi Kottiyoor

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരൻ്റെ ഒന്നര കിലോ സ്വർണം കവ‍ർന്നു

Aswathi Kottiyoor

സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക്താക്കൾ അറിയേണ്ടതെല്ലാം

Aswathi Kottiyoor
WordPress Image Lightbox