26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കുത്തിയൊഴുകുന്ന നദിയിലേക്ക് ബസ് മറിഞ്ഞു, നേപ്പാളിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 12 പേ‌ർക്ക് ദാരുണാന്ത്യം
Uncategorized

കുത്തിയൊഴുകുന്ന നദിയിലേക്ക് ബസ് മറിഞ്ഞു, നേപ്പാളിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 12 പേ‌ർക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേ‌ർക്ക് ദാരുണാന്ത്യം. യാത്രക്കിടെ നേപ്പാളിലെ പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് തെന്നി വീഴാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഭാലുബാംഗിൽ നടന്ന അപകടത്തിൽ ഇതുവരെ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാ‌രുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാൾ ഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 22 യാത്രക്കാർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് വിശദമാക്കുന്നത്. ബിഹാറിലെ മലാഹിയിൽ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തർപ്രദേശിൽ നിന്നുള്ള മുനെ (31) എന്നി ഇന്ത്യക്കാരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവരെ നേപ്പാൾ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ട‌ർ ഉജ്വൽ ബഹാദൂർ സിംഗ് വിശദമാക്കിയിട്ടുള്ളത്.

Related posts

എസ്എസ്എല്‍സി പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Aswathi Kottiyoor

ലൈംഗികാധിക്ഷേപം നേരിട്ടു, എന്നെ മരിക്കാൻ അനുവദിക്കണം’; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി വനിതാ ജഡ്ജി

Aswathi Kottiyoor
WordPress Image Lightbox