21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ദാമ്പത്യ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു
Uncategorized

ദാമ്പത്യ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു

കൊല്ലം പാലോലിക്കുളങ്ങരയിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം നേതാവുമായ സലീം മണ്ണേൽ (60) മർദനമേറ്റ് മരിച്ചെന്നു പരാതി. ദാമ്പത്യ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ച നടത്തുന്നതിനിടെയായിരുന്നു സംഘർഷം. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഘർഷത്തിൽ സലീമിന് പരുക്കേറ്റതായി ജമാഅത്ത് അംഗങ്ങളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. ള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തി‍ലെ ഒരു യുവാവും മറ്റൊരു ജമാഅത്തിൽ പെട്ട യുവതിയും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പാക്കാനായി ചർച്ച നടത്തവേയാണ് സംഘർഷം ഉണ്ടായത്.

സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേൽ. ഭാര്യ: ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി.

Related posts

പത്രപരസ്യ വിവാദം: ‘വ്യാജപരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട് വോട്ടർമാർ’; പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍

Aswathi Kottiyoor

ദമ്പതികളും മകനും ജീവനൊടുക്കിയ നിലയിൽ; മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ

Aswathi Kottiyoor

കോവിഡ് കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: വീണാ ജോര്‍ജ് .*

Aswathi Kottiyoor
WordPress Image Lightbox