ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ ആധാരം പണവുമായി എത്തിയിട്ടും തിരികെ നൽകാതെ എസ്എസി എസ്‍ടി കോർപറേഷൻ. കർഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീർക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഈ നടപടിക്രമങ്ങൾ കഴിയാതെ ആധാരം വിട്ടുതരാൻ കഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതല്ലെങ്കിൽ ഇനി സർക്കാർ ആനുകൂല്യം വേണ്ടെന്ന് ഓമന എഴുതിത്തരണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.