26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തി : യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി
Uncategorized

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തി : യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി

കൊളക്കാട് : സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കൊളക്കാട് ടൗണിൽ നടത്തിയ സമരജ്വാലയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി, മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞു കൊത്തിയെന്ന് യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടത്.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ സമരവീര്യം കെടുത്തുക ലക്ഷ്യമിട്ടാണ് പിണറായി വിജയൻ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെങ്കിൽ കൂടുതൽ കരുത്തരായ യൂത്ത് കോൺഗ്രസിനെയാണ് മുഖ്യമന്ത്രിക്ക് കാണേണ്ടിവന്നതെന്ന് സമരജ്വാല ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ അഭിപ്രായപ്പെട്ടു.

പന്തംകൊളുത്തി പ്രകടനത്തോടെ നടത്തിയ സമരജ്വാലയ്ക്ക് മണ്ഡലം പ്രസിഡന്റ്‌ ആദർശ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സുമി അനിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുൺ പ്രസാദ്, മനു പി. ടി, ബോണി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor

ഫോർച്യൂണർ കാറിന്‍റെ ഇഎംഐ മുടങ്ങി, വണ്ടി പൊക്കാൻ ക്വട്ടേഷൻ കിട്ടി, കേസായതോടെ വയനാട്ടിൽ ഉപേക്ഷിച്ചു, അറസ്റ്റ്

Aswathi Kottiyoor

മസ്‌കറ്റ്-കേരള വിമാന സര്‍വീസുകള്‍ ഈ മാസം 29 മുതല്‍ ജൂണ്‍ 1 വരെ നിര്‍ത്തിയതായി എയര്‍ ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox