തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിനു മുന്നോടിയായി കേളകം ഗ്രാമ പഞ്ചായത്ത്തല മൈക്രോ സമ്മിറ്റ് നടത്തി. ഗ്രാമ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി.അനീഷ് ഉദ്ഘാടനം ചെയ്തു. തോമസ് പുളിക്ക കണ്ടം അധ്യക്ഷനായിരുന്നു. സ്പോർട്സ് കൗൺസിൽ പ്രതിനിധി അഖിൽ കെശ്രീധരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി, ഗ്രാമ പഞ്ചായത്തംഗം സുനിത രാജു,, പി എം രമണൻ, കെ ജി വിജയപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.2024-ൽ സംസ്ഥാനത്ത് സമഗ്ര കായിക നയം രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് മൈക്രോ സമ്മിറ്റ്. കേളകം ഗ്രാമ പഞ്ചായത്തിൽ നടത്തുന്ന പ്ലേ ഫോർ ഹെൽത്തി കേളകം എന്ന ജനകീയ പരിപാടിയുടെ ഭാഗമായി എല്ലാ വാർഡിലും ഒരു കളിക്കളം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ്ഇതിൻ്റെ ഭാഗമായി നേടുന്നത്.