20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വമ്പൻ ഇടിവിൽ സ്വർണവില; ഒരാഴ്ചയായി വില താഴേക്ക്
Uncategorized

വമ്പൻ ഇടിവിൽ സ്വർണവില; ഒരാഴ്ചയായി വില താഴേക്ക്

തിരുവനന്തപുരം: സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരാഴ്ചയായി സ്വർണവില കുറയുകയാണ്. ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്.
സ്വർണവില 46,000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടർച്ചയായി സ്വർണവില ഇടിക്കുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 470 രൂപയാണ്.

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

Related posts

വൈദ്യുതി കണക്ഷന്‍ ഇനി 7 ദിവസത്തിനകം; ചെറുകിട വ്യവസായങ്ങള്‍ക്ക് വീട്ടിലെ കണക്ഷന്‍

Aswathi Kottiyoor

കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കും

Aswathi Kottiyoor

പരമോന്നത കോടതിയില്‍ തോറ്റ് ഗൂഗിള്‍; 22,212 കോടി രൂപ പിഴയൊടുക്കണം, യൂറോപ്യന്‍ യൂണിയന് വിജയം

Aswathi Kottiyoor
WordPress Image Lightbox