21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ദീര്‍ഘദൂര ബസ് സര്‍വീസുകളെ ബാധിക്കും; തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
Uncategorized

ദീര്‍ഘദൂര ബസ് സര്‍വീസുകളെ ബാധിക്കും; തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. സിഐടിയു, എഐഎഡിഎംകെ യൂണിയൻ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം ഉൾപ്പടെ ആറിന ആവശ്യങ്ങൾ പൊങ്കലിന് മുൻപ് അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്ളതടക്കം ദീർഘദൂര ബസ് സർവീസുകളെ പണിമുടക്ക് ബാധിക്കും. അതേസമയം ഡിഎംകെ അനുകൂല യൂണിയൻ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കൽ പ്രമാണിച്ച് 19,000 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

Related posts

ശബരിമല തീർത്ഥാടകരെ പോലെ വേഷം കെട്ടി, യുവാക്കൾ കാറിൽ കടത്തിയത് കോടികൾ വിലയുളള തിമിംഗല ഛർദ്ദി, അറസ്റ്റ്

Aswathi Kottiyoor

ആറളം ഫാമിൽ പച്ചമുളക് കൃഷിയിൽ നൂറുമേനി വിളയിച്ച് ആദിവാസി കൂട്ടായ്മ്മ

Aswathi Kottiyoor

2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കേന്ദ്രമന്ത്രി

Aswathi Kottiyoor
WordPress Image Lightbox