26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തുടർച്ചയായ പരിശോധനയും, പിടിച്ചെടുക്കലും; റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ
Uncategorized

തുടർച്ചയായ പരിശോധനയും, പിടിച്ചെടുക്കലും; റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ

കൊച്ചി: മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുത്തതിനുമെതിരെ റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 26നാണ് റോബിൻ ബസ് സർവ്വീസ് തുടങ്ങിയത്. കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസിനെ വീണ്ടും എംവിഡി ത‍ടഞ്ഞിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം വാളയാർ ചെക്ക് പോസ്റ്റിലും കേരള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടന്നു. തുടർന്നാണ് ബസ്സിനെ അതിർത്ഥി കടത്തിവിട്ടത്. എന്നാൽ തമിഴ്നാട്ടിൽ ബസ്സിന് പരിശോധനയുണ്ടായില്ല. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് വിട്ട് നൽകിയിരുന്നു. സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിക്കുകയായിരുന്നു.

Related posts

വന്യമൃഗ വേട്ട: അനുവാദം നൽകേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

Aswathi Kottiyoor

പി പി മുകുന്ദന്റെ കണ്ണുകൾ ഇനിയും വെളിച്ചമേകും.

Aswathi Kottiyoor

കേളകം ടൗണില്‍ പോലീസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.*

Aswathi Kottiyoor
WordPress Image Lightbox