23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം
Uncategorized

വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം പെയ്ത കനത്തമഴയിൽ ഒരു മരണം. തിരുവാരൂരിൽ വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിയാണ് മരിച്ചത്. അതേസമയം, വടക്കൻ തമിഴ്നാട്ടിലും തീരദേശ ജില്ലകളിലും മഴ തുടരുകയാണ്. 32 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിൽ അടക്കം പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയിരിക്കുകയാണ്. അതിനിടെ, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വില്ലുപുരം, കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്. കനത്ത മഴയെ തുടർന്ന് അണ്ണാമലൈ സർവകലാശാലയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സർവ്വകലാശാലയിലും സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും.

Related posts

തിരച്ചിൽ പുനരാരംഭിച്ചു

Aswathi Kottiyoor

ഉറപ്പിക്കാം! കേരളം കാത്തുകാത്തിരുന്ന വേനൽ മഴ ഇതാ എത്തുന്നു, 12 ജില്ലയിൽ വരെ മഴ അറിയിപ്പ്, 2 ജില്ലകൾക്ക് നിരാശ

Aswathi Kottiyoor

കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox