• Home
  • Uncategorized
  • ‘അമ്മയറിഞ്ഞില്ല, വീടിന് പിന്നിലൂടെയെത്തി, കിണറ്റിലേക്കിട്ടു’; ഒന്നരവയസുകാരന്‍റെ കൊലപാതകം, പ്രതി റിമാന്‍റിൽ
Uncategorized

‘അമ്മയറിഞ്ഞില്ല, വീടിന് പിന്നിലൂടെയെത്തി, കിണറ്റിലേക്കിട്ടു’; ഒന്നരവയസുകാരന്‍റെ കൊലപാതകം, പ്രതി റിമാന്‍റിൽ

തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരി ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് അങ്കണവാടിയ്ക്കു സമീപം തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെയാണ് കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചുവിന്റെ മൂത്തസഹോദരി സിന്ധുവിന്റെ മകന്‍ അനന്തനാണ് കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്.

2015-മുതല്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് മഞ്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. നാലാം തീയതി മഞ്ചു വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മയറിയാതെ വീടിനു പിന്നിലൂടെ പുറത്ത് കൊണ്ടുപോയി സമീപത്തെ കിണറിനുമുകളിലെ സുരക്ഷാമൂടി തുറന്ന് അകത്തെറിയുകയായിരുന്നു. ഈ വിവരം അവര്‍ സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ അറിയിച്ചു. ഇവരാണ് വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Related posts

വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം*

Aswathi Kottiyoor

വീട്ടിൽ കയറി അക്രമം, വാക്കത്തിയുമായി ചോദിക്കാൻ ചെന്ന് തലക്ക് വെട്ടി; അയൽവാസികളായ 2 പേരും അറസ്റ്റിൽ

Aswathi Kottiyoor

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്

Aswathi Kottiyoor
WordPress Image Lightbox