27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കിറ്റിനൊപ്പം ആയിരം രൂപയും; സ്റ്റാലിന്‍ സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം
Uncategorized

കിറ്റിനൊപ്പം ആയിരം രൂപയും; സ്റ്റാലിന്‍ സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം

പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷം. ഇതിന് മുന്നോടിയായി റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം. ആദായനികുതി അടയ്ക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരൊഴികെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റിനൊപ്പം 1000 രൂപയും സമ്മാനമായി വിതരണം ചെയ്യും.അരിയും പഞ്ചസാരയും ഉൾപ്പെടുന്നതാണ് സർക്കാരിന്റെ പൊങ്കൽ കിറ്റ്. കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും നൽകും. കിറ്റ് റേഷൻകടകൾ വഴി നൽകുമ്പോൾ ധനസഹായം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ടെത്തുക. 1.15 കോടി കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാകും. ജനുവരി 10നകം തുക നൽകുമെന്ന് സർക്കാർ ഉറപ്പാക്കും.

Related posts

🔰♦️ഇന്ന് കൊട്ടിക്കലാശം 🔰♦️

Aswathi Kottiyoor

പകൽ 2 മൃതദേഹങ്ങളും പാടത്ത്, ആരും കണ്ടില്ല; രാത്രി തുണിയുരിഞ്ഞ് വയറു കീറി ചതുപ്പിൽ ചവിട്ടിത്താഴ്ത്തി

Aswathi Kottiyoor

പുതിയ നിക്ഷേപ പദ്ധതിയുമായി ഈ ബാങ്ക്; വാഗ്ദാനം ചെയ്യുന്നത് വമ്പൻ പലിശ നിരക്ക്

Aswathi Kottiyoor
WordPress Image Lightbox