23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • താമരശ്ശേരി സ്കൂളിൽ ഇന്നും സംഘർഷം; വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവർ മർദ്ദിച്ചു
Uncategorized

താമരശ്ശേരി സ്കൂളിൽ ഇന്നും സംഘർഷം; വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവർ മർദ്ദിച്ചു

കോഴിക്കോട് : താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്നും സംഘർഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററിൽ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മർദ്ദിച്ചത്. ഇന്നലെ
വിദ്യാർത്ഥികൾ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയിരുന്നു. സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന സംഘട്ടനം. ഇന്നലത്തെ സംഭവത്തിൻ്റെ തുടർച്ചയായാണ് ഇന്നും സംഘർഷമുണ്ടായത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹലിന് പരുക്കേറ്റു. ഷഹലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടക്കുന്ന സമയത്ത് സമീപമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിക്കും മർദ്ദനമേറ്റതായാണ് വിവരം. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related posts

പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രിം കോടതി; ബിൽക്കിസ് ബാനുവിന് നീതി

Aswathi Kottiyoor

ടൂറിസം, ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര ഉച്ചകോടി നടത്താൻ കേരളം, വമ്പൻ ലക്ഷ്യങ്ങളുമായി ടൂറിസം വകുപ്പ്

Aswathi Kottiyoor

അവയവമാറ്റത്തിലെ ഇടനിലക്കാരുടെ കള്ളക്കളികൾ കൂടി പുറത്തേക്ക്; ഓട്ടോ ഡ്രൈവറിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടി

Aswathi Kottiyoor
WordPress Image Lightbox