തലക്കാണി ഗവ.യു.പി സ്കൂളിലെ പ്രീ സ്കൂൾ പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും ചേർന്ന് 10 ലക്ഷം രൂപ ചിലവഴിച്ചാണ് വർണക്കൂടാരം എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയത് കുട്ടികൾക്കുള്ള പാർക്ക്, ഐടി ലാബ്, ഭക്ഷണശാല ,ശിശു സൗഹൃദ ക്ലാസുമുറികൾ വിവിധ കളി ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട് .അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം അധ്യക്ഷനായി ഐ.ടി ലാബ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിലും , സി സി ടി വി സ്വിച്ച് ഓൺ കർമ്മം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫും നിർവഹിച്ചു.എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ വിനോദ് ഇ.സി മുഖ്യതിഥിയായി.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.രമേശൻ കടൂർ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, ബി പി സി തുളസീധരൻ ടി.എം, ജിം നമ്പുടാകം, ജിജോ അറക്കൽ ,അതുല്ല്യ എൻ, റോസമ്മ ഒ.കെ, അലൻ ജെയിംസ് എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ എം.പി സിറാജുദ്ദീൻ സ്വാഗതവും സ്വഞ്ചൂ തോമസ് നന്ദിയും പറഞ്ഞു, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു