24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘വയറിൽ ട്യൂബുമായി നിരാഹാരമിരുന്നിട്ടും തിരിഞ്ഞുനോക്കാത്തവരോട് പരിഭവമില്ല’; ചിദംബരന് കൈത്താങ്ങായി ‘ദയ’
Uncategorized

‘വയറിൽ ട്യൂബുമായി നിരാഹാരമിരുന്നിട്ടും തിരിഞ്ഞുനോക്കാത്തവരോട് പരിഭവമില്ല’; ചിദംബരന് കൈത്താങ്ങായി ‘ദയ’

പാലക്കാട്: ജീവിക്കാനുള്ള വഴി തേടി നവ കേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം തേടി പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയ തിരുനെല്ലായ് സ്വദേശി ചിദംബരന് കൈത്താങ്ങുമായി സന്നദ്ധ സംഘടന. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് സഹായവുമായി എത്തിയത്.

ലോട്ടറി വിറ്റ് മുന്നോട്ടു പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റതോടെയാണ് ചിദംബരന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. സാമൂഹിക സുരക്ഷാ പെൻഷനായിരുന്നു ഏക ആശ്വാസം. അതും കിട്ടാതായതോടെ, ജീവിതം വഴിമുട്ടി. അതോടെയാണ് സഹായം തേടി നവകേരള സദസിലെത്തിയത്. പരിഹാരമില്ലാതായതോടെ വയറിൽ ഘടിപ്പിച്ച ട്യൂബുമായി കലക്ട്രേറ്റിന് മുന്നിലെത്തി. മൂന്ന് ദിവസം കലക്ട്രേറ്റിന് മുന്നിൽ വെയിലത്തിരുന്നു. ആരും തിരിഞ്ഞു പോലും നോക്കിയില്ല. എന്നാലും ചിദംബരന് ആരോടും പരിഭവമില്ല.

20 രൂപയും 50 രൂപയുമൊക്കെ കടം വാങ്ങിയാണ് പത്തിരപത് ദിവസം കഴിച്ചുകൂട്ടിയതെന്ന് ചിദംബരം പറഞ്ഞു. ഒരു വഴിയും ഇല്ലാതായതോടെയാണ് കലക്ടര്‍ ആഫീസിന് മുന്നില്‍ പോയിരുന്നത്. നിവൃത്തികേട് കൊണ്ടിരുന്നതാണ്. സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ആരെയും കുറ്റം പറയുന്നില്ലെന്നും ചിദംബരം വ്യക്തമാക്കി.

Related posts

മകൻ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയോട് കൊടുംക്രൂരത; തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

Aswathi Kottiyoor

കൊല്ലത്ത് യുവാവിന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം; ഒരു പ്രതി കൂടി പിടിയിൽ

Aswathi Kottiyoor

വളാഞ്ചേരി കെഎസ്എഫ്ഇയിൽ നടന്നത് വൻ തട്ടിപ്പ്; 79 അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തു, ജീവനക്കാര്‍ക്കും പങ്ക്

Aswathi Kottiyoor
WordPress Image Lightbox