22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഹോസ്റ്റല്‍ സമയം രാത്രി 10 ആക്കി കുറച്ചു; കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
Uncategorized

ഹോസ്റ്റല്‍ സമയം രാത്രി 10 ആക്കി കുറച്ചു; കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഹോസ്റ്റലിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്.കെ എസ് യു, എസ്എഫഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. യൂണിയനുമായോ വിദ്യാര്‍ത്ഥികളുമായോ കൂടിയാലോചിക്കാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിസിയോടും രജിസ്ട്രാറിനോടും ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ അനുകൂല തീരുമാനമായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

Related posts

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Aswathi Kottiyoor

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ; ഷണ്‍മുഖന് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

‘ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയുന്നില്ല’; മുപ്ലിവണ്ട് ശല്യം കാരണം വലഞ്ഞ് പയ്യാക്കരക്കാർ

Aswathi Kottiyoor
WordPress Image Lightbox