22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ലോക റെക്കോ‍ർഡിന് സാധ്യത, ചെലവ് വഹിച്ച് ഗോകുലം ഗ്രൂപ്പ്; വടക്കുന്നാഥന്റെ മണ്ണിൽ മോദിയുടെ പടുകൂറ്റൻ മണൽ ചിത്രം
Uncategorized

ലോക റെക്കോ‍ർഡിന് സാധ്യത, ചെലവ് വഹിച്ച് ഗോകുലം ഗ്രൂപ്പ്; വടക്കുന്നാഥന്റെ മണ്ണിൽ മോദിയുടെ പടുകൂറ്റൻ മണൽ ചിത്രം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവായി വടക്കുന്നാഥന്റെ മണ്ണില്‍ പടുകൂറ്റന്‍ മണല്‍ ചിത്രം. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയുടെ നേതൃത്വത്തില്‍ തയാറാക്കുന്ന മണല്‍ ചിത്രം തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് ആദരമായി സമര്‍പ്പിക്കും. വ്യവസായി ഗോകുലം ഗോപാലനാണ് മണല്‍ ചിത്രത്തിന് നേതൃത്വം വഹിക്കുന്നത്.രാജ്യത്തെ 51 സ്ഥലങ്ങളില്‍നിന്ന് മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്ര മോദിയുടെ ജന്മനാടായ വഡോദരയില്‍നിന്നുള്ള മണ്ണും ഉള്‍പ്പെടും. ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത കോണുകളില്‍നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം തീര്‍ക്കുന്നത്. 51 അടി ഉയരമാണ് ചിത്രത്തിനുള്ളത്.

പത്ത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. മണലില്‍ ഇത്രയും വലിയ ചിത്രം ഇന്നേവരെ ആരും തീര്‍ത്തിട്ടില്ലെന്നാണ് ചിത്രകാരന്‍ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ മോദിക്ക് ആദരമായി ഒരുങ്ങുന്ന ചിത്രം ലോക റെക്കോഡ് നേടാനും സാധ്യതയുണ്ട്. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് മണലില്‍ അദ്ദേഹത്തിന്റെ ഇത്രയും വലിയ ചിത്രം തയാറാക്കാനുള്ള പ്രേരണയെന്ന് ചിത്രകാരന്‍ ബാബു എടക്കുന്നി പറഞ്ഞു. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേരുണ്ട്

Related posts

കോഴിക്കോട് എൻഐടിയുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി

Aswathi Kottiyoor

വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ പ്രവാസി യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു; സംഭവം തിരുവനന്തപുരത്ത്

Aswathi Kottiyoor

കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി; കോളേജ് പ്രിന്‍സിപ്പാളിനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox