27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോക്കൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചു; സത്യം തെളിയാൻ ഏതറ്റം വരെയും പോകുമെന്ന് ജെസ്നയുടെ പിതാവ്
Uncategorized

ലോക്കൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചു; സത്യം തെളിയാൻ ഏതറ്റം വരെയും പോകുമെന്ന് ജെസ്നയുടെ പിതാവ്

സത്യം തെളിയാൻ ഏതറ്റം വരെയും പോകുമെന്ന് ജെസ്നയുടെ പിതാവ്. ലോക്കൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചു. അന്വേഷണം തുടക്കത്തിലെ പാളി എന്നും ജെസ്നയുടെ പിതാവ് ജെയിംസ്.താനും ജസ്നയുടെ സഹപാഠിയും നുണ പരിശോധനയ്ക്ക് വിധേയനായെന്ന് ജെയിംസ് പറഞ്ഞു. അന്വേഷണം തുടക്കത്തിലെ പാളി. ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചു. സിബിഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയും വീട്ടിൽ വന്നിരുന്നു. സത്യം തെളിയാൻ ഏതറ്റം വരെയും പോകും. എന്തെങ്കിലും തെളിവ് ലഭിച്ചാൽ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചു. ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം എന്നും പിതാവ് ജെയിംസ് ജോസഫ് പ്രതികരിച്ചു.

ജെസ്നയെ കണ്ടെത്താനായില്ല എന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാണ് സിബിഐ ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ചത്. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.

Related posts

ഓടിക്കളിക്കേണ്ട പ്രായത്തിൽ കുഞ്ഞു ആദിദേവിന് വൃക്കയിൽ ക്യാൻസർ, ചികിത്സയ്ക്ക് പണമില്ല, കനിവ് തേടി മാതാപിതാക്കൾ

Aswathi Kottiyoor

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ; സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും

Aswathi Kottiyoor

‘ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ’; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

Aswathi Kottiyoor
WordPress Image Lightbox