27.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • റോഡ് മുറിച്ച് കടന്നയാളെ രക്ഷിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
Uncategorized

റോഡ് മുറിച്ച് കടന്നയാളെ രക്ഷിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഹരിപ്പാട്: റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരനെ രക്ഷിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എറണാകുളം കലൂർ ഒഴിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ജാഫർ (45), നജുമുദ്ധീൻ (25), ഓട്ടോ ഡ്രൈവർ തൃക്കുന്നപ്പുഴ സ്വദേശി അഖിൽ (30) എന്നിവർക്കാണ് പരിക്കേറ്റത്.

തൃക്കുന്നപ്പുഴ ജംഗ്ഷന് കിഴക്ക് കെടിഡിസി പാർലറിന് സമീപം ഇന്നലെ വൈകുന്നേരം 7ന് ആയിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ജാഫറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

കോടതിമുറിയില്‍ ഇഡിയോട് മുട്ടി അരവിന്ദ് കെജ്രിവാള്‍; ഷോ നടത്തുന്നുവെന്ന് ഇഡി

Aswathi Kottiyoor

പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം, സംഭവം ബസ്തറില്‍

Aswathi Kottiyoor

അല്ലെങ്കിലേ ചുട്ട് പൊള്ളുന്ന നാട്; ഷെഡ്ഡുകളിൽ വരെ വിടാതെ പരിശോധിച്ച് എക്സൈസ്, പിടിച്ചെടുത്തത് പഴകിയ കള്ള്

Aswathi Kottiyoor
WordPress Image Lightbox