23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സജി ചെറിയാൻ പ്രസ്താവന പിൻവലിക്കണം അതുവരെ സർക്കാരുമായി സഹകരിക്കില്ല; കെസിബിസി
Uncategorized

സജി ചെറിയാൻ പ്രസ്താവന പിൻവലിക്കണം അതുവരെ സർക്കാരുമായി സഹകരിക്കില്ല; കെസിബിസി

മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി. സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.സജി ചെറിയാന്റെ വാക്കുകൾക്ക് ആദരവില്ല. ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അല്ല. സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ പ്രതികരിച്ചു.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാൽ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സർക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാംസ്‌കാരിക മന്ത്രി നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അത് സർക്കാരിന്റെ അഭിപ്രായമാണോ എന്ന് പറയേണ്ടത് അവരാണെന്നും ക്ലീമിസ് ബാവ വ്യക്തമാക്കി.

Related posts

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

Aswathi Kottiyoor

ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ്‌ അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതി, നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox