24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മന്ത്രി ഇടപെട്ടു, കെഎസ്ഇബി വട്ടംകറക്കിയ യുവ സംരംഭകന്റെ സിമന്റ് കട്ട നിർമാണ യൂണിറ്റിൽ വൈദ്യുതി എത്തി
Uncategorized

മന്ത്രി ഇടപെട്ടു, കെഎസ്ഇബി വട്ടംകറക്കിയ യുവ സംരംഭകന്റെ സിമന്റ് കട്ട നിർമാണ യൂണിറ്റിൽ വൈദ്യുതി എത്തി

കൊല്ലം: കിഴക്കേ കല്ലടയിൽ കെ എസ് ഇ ബിയുടെ മുട്ടാപ്പോക്ക് തടസത്തിൽ വൈദ്യുതി കണക്ഷൻ കിട്ടാതെ വലഞ്ഞ യുവ സംരംഭകന്റെ സിമന്റ് കട്ട നിർമ്മാണ യൂണിറ്റിന് ഒടുവിൽ വൈദ്യുതി കിട്ടി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. പോസ്റ്റും ലൈനും കടന്നുപോകുന്ന സ്ഥലം ഉടമയുടെ തടസം പറഞ്ഞ് കെ എസ് ഇ ബി യുവസംരംഭകനായ സഞ്ജയെ വട്ടം കറക്കിയത് റിപ്പോർട്ട് ചെയ്തിരുന്നു.

മൂന്ന് സ്ഥലം ഉടമകളുടെ അനുമതി വാങ്ങി. ഒരു ലക്ഷത്തി എൻപതിനായിരം രൂപയോളം കെ എസ് ഇ ബി യിൽ അടച്ചു. പുതിയ മൂന്ന് പോസ്റ്റ് ഇട്ടു. പലവിധ തടസങ്ങൾ നീക്കിയിട്ടും സമീപവാസിയായ നാലാമതൊരാളുടെ അനുമതിയില്ലാതെ തെറ്റിദ്ധരിപ്പിച്ചാണ് ലൈൻ വലിച്ചതെന്ന് പറഞ്ഞാണ് ത്രീ ഫേസ് കണക്ഷൻ കെ എസ് ഇ ബി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ സംരംഭക സഹായ പദ്ധതി പ്രകാരം 65 ലക്ഷം രൂപാ വായ്പയെടുത്ത് നിർമ്മാണം പൂർത്തിയാക്കിട്ടും തുടങ്ങാനാകാതെ പ്രതിസന്ധിയിലായ സംരംഭകന്റെ നിസ്സഹായത ന്യൂസ് പുറത്തുവിട്ടതോടെ ഞൊടിയിടയിൽ നടപടിയുണ്ടായി. തടസം നിന്ന സമീപവാസിയുടെ സ്ഥലത്ത് നിന്ന് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.

Related posts

കരടിയുടെ ആക്രമണത്തിൽ യുവാവിന്റെ കൈക്കും കാലിനും പരിക്ക്

Aswathi Kottiyoor

സര്‍വകലാശാല കലോത്സവം; ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐ; കെ സുധാകരന്‍

Aswathi Kottiyoor

പിന്നിലേക്കെടുത്ത കാറിനടയിൽപ്പെട്ട് 70 വയസുകാരന് ഗുരുതര പരിക്ക്; കാറിനടിയിൽപ്പെട്ട് റോഡിലൂടെ നിരങ്ങിനീങ്ങി

Aswathi Kottiyoor
WordPress Image Lightbox