23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കാത്ത് നിന്നിട്ടും വനംവകുപ്പെത്തിയില്ല; പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
Uncategorized

കാത്ത് നിന്നിട്ടും വനംവകുപ്പെത്തിയില്ല; പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വഴിയിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിലാണ് പ്രതിഷേധം. പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്ത് നാട്ടുകാർ പെരുമ്പാമ്പിനിട്ടു. ഇളവൻതിട്ട പോലീസ് സംഭവത്തിൽ കേസെടുത്തു.വഴിയരികിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാരാണ് പിടികൂടിയത്. പഞ്ചായത്തംഗം ബിന്ദു ടി ചാക്കോയെ പിന്നാലെ വിവരമറിയിച്ചിരുന്നു. പഞ്ചായത്തംഗം വനംവകുപ്പിനും വിവരം കൈമാറി. ഉദ്യോഗസ്ഥരെത്താൻ താമസിച്ചതോടെ രോഷാകുലരായ നാട്ടുകാർ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് അംഗത്തിൻറെ വീട്ടുമുറ്റത്ത് തന്നെ കൊണ്ടുവന്നിടുകയായിരുന്നു.

‘പന്ത്രണ്ട് മണിയോടുകൂടി തന്നെ ഫോറസ്റ്റുകാർ ഇവിടെയെത്തി. നിങ്ങൾ നിൽക്കുന്ന ലൊക്കേഷൻ ഫോറസ്റ്റുകാർക്ക് അയച്ചുകൊടുക്കാൻ പറഞ്ഞിരുന്നു. ഇത് പ്രകാരം ഫോറസ്റ്റുകാർ അവിടെയെത്തിയപ്പോൾ അവിടെ പാമ്പ് ഇല്ല. നാട്ടുകാരിലൊരാളെ വിളിച്ചന്വേഷിച്ചപ്പോൾ പറയുകയാണ് പാമ്പിനെ നിന്റെ വീടിന് മുന്നിൽ കൊണ്ടിട്ടിട്ടുണ്ടെന്ന്’ ബിന്ദു പറഞ്ഞു.

Related posts

പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പനിക്കിടക്കയിൽ കേരളം; ആശങ്ക ഉയർത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം, ഒരു മാസത്തിനിടെ 8 മരണം

Aswathi Kottiyoor

ജെ ഡി സി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox