അതികഠിനമായ വയറ് വേദനയെ തുടര്‍ന്ന് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 70 കാരന്‍. പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‍റെ പിത്തരസ നാളത്തിൽ തടസ്സമുണ്ടെന്നും ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‍റെ വയറില്‍ നിന്നും ജീവനുള്ള അഞ്ച് വിരകളെ പുറത്തെടുത്തെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യ ശരീരത്തിൽ കരളിൽ നിന്ന് കുടലിലേക്ക് ദഹന ദ്രാവകങ്ങൾ കൊണ്ടുപോകുന്ന ട്യൂബുകളുടെയും നാളങ്ങളുടെയും ഒരു ശൃംഖലയാണ് പിത്തരസ നാളം. ചൈനീസ് ഡോക്ടർമാരുടെ വിദഗ്ധസംഘം ശസ്ത്രക്രിയയിലൂടെ അഞ്ച് പരാന്നഭോജി വിരകളെയാണ് ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.