ഏപ്രിൽ മാസം മുതൽ സബ്സിഡി വിതരണം നിലച്ചു.വെബ്സൈറ്റ് തകരാറായതിനാൽ ജൂലായ് മുതൽ റബർ വിറ്റ ബില്ലുകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്നില്ല. വെബ്സൈറ്റിന്റെ പ്രവർത്തനം അടിയന്തരമായി സർക്കാർ പുന:സ്ഥാപിക്കണം.
ടാപ്പിംഗ് ജോലിക്കിടെ വന്യമൃഗ അക്രമണത്തിനിരയാകുന്ന കർഷകർക്കും തൊഴിലാളികൾക്കും അടിയന്തര സഹായം സർക്കാർ ലഭ്യമാക്കണം.ടാപ്പിംഗ് തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നല്കി സംരക്ഷിക്കാനും സർക്കാർ തയ്യാറാവണം.
ജില്ലയിലെ 270- ഓളം ആർ.പി.എസുകളിലെ ഒരു ലക്ഷത്തോളം കർഷകർ സമരപാതയിലാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജനുവരി അഞ്ചിന് കോ-ഓർഡിനേഷൻ കമ്മിറ്റി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജോസഫ് നമ്പുടാകം, ജോർജ് കാനാട്ട്, പി.വി.ഗംഗാധരൻ വായന്നൂർ, ബാബു ജോസ് കദളിയിൽ, ജോസ് വാഹാനിയിൽ, സജി മാലത്ത് എന്നിവർ സംബന്ധിച്ചു.