24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മോഹൻ ബഗാനെ ഒറ്റ ഗോളിൽ വീഴ്ത്തി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും
Uncategorized

മോഹൻ ബഗാനെ ഒറ്റ ഗോളിൽ വീഴ്ത്തി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും


ഐഎസ്എലിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അവിസ്മരണീയ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജയം. 9ആം മിനിട്ടിൽ ദിമിത്രിയോസ് ഡയമൻ്റക്കോസിൻ്റെ ഒരു സോളോ ഗോളാണ് മത്സരത്തിൻ്റെ വിധിയെഴുതിയത്. ഇതോടെ 26 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

മോഹൻ ബഗാൻ തട്ടകമായ സാൾട്ട് ലേക്കിൽ അസാമാന്യ കെട്ടുറപ്പാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കാണിച്ചത്. വമ്പൻ താരങ്ങളടങ്ങുന്ന മുൻ ചാമ്പ്യന്മാരെ വരച്ച വരയിൽ നിർത്താൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. തുടക്കം മുതൽ ബ്ലാസ്റ്റേഴ്സാണ് ആക്രമിച്ചുതുടങ്ങിയത്. 4ആം മിനിട്ടിൽ ഡയമൻ്റക്കോസിൻ്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 9ആം മിനിട്ടിൽ സാൾട്ട് ലേക്കിനെ നിശബ്ദമാക്കിയ ഗോളെത്തി. ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്ന് ഡയമൻ്റക്കോസിൻ്റെ പവർഫുൾ ഫിനിഷ്.

മധ്യനിരയിൽ അസ്ഹറും ഐമനും ചേർന്ന് നിരന്തരം മുന്നേറ്റത്തിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. വലതുപാർശ്വത്തിൽ രാഹുലും മോഹൻ ബഗാന് തലവേദന സൃഷ്ടിച്ചു. പ്രതിരോധത്തിൽ ഡ്രിഞ്ചിച്ചും ലെസ്കോവിച്ചും മോഹൻ ബഗാൻ്റെ നീക്കങ്ങളുടെയൊക്കെ മുനയൊടിച്ചു. ആദ്യ പകുതിയിൽ മോഹൻ ബഗാൻ ആക്രമണങ്ങളൊക്കെ നിഷ്പ്രഭമാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു.

Related posts

ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Aswathi Kottiyoor

ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

Aswathi Kottiyoor
WordPress Image Lightbox