24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ക്രിസ്തുമസ് ആഘോഷിച്ച് മടങ്ങുമ്പോള്‍ അപകടം; എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസില്‍ മരിച്ചു
Uncategorized

ക്രിസ്തുമസ് ആഘോഷിച്ച് മടങ്ങുമ്പോള്‍ അപകടം; എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസില്‍ മരിച്ചു

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസിലെ ടെക്‌സാസില്‍ വാഹനാപകടത്തില്‍ മരിച്ചു. മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എയായ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്. അമലപുരം സ്വദേശികളായ പി നാഗേശ്വര റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്ന പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബാംഗം കൂടിയായ ആറാമന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ടെക്സാസിലെ ക്ലെബര്‍ണ്‍ സിറ്റിയിലെ ഹൈവേ 67ല്‍ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ജോണ്‍സണ്‍ കൗണ്ടിയിലെ ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രദേശത്തെ ഒരു മൃഗശാലയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തെറ്റായ ദിശയിലൂടെ വന്ന്, ഇവരുടെ മിനിവാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ എല്ലാവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. എംഎല്‍എയുടെ കുടുംബാംഗമായ ലോകേഷ് എന്നയാള്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് ഓടിച്ചിരുന്ന രണ്ട് യുവാക്കളും ചികിത്സയിലാണ്.

”അമ്മാവനും മറ്റ് ബന്ധുക്കളും ബന്ധുവീട്ടില്‍ ക്രിസ്തുമസ് ആഘോഷിച്ച ശേഷം മടങ്ങുകയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം നാലുമണിക്ക് ഇവരുടെ കാറിലേക്ക് തെറ്റായ ദിശയില്‍ വന്ന ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബന്ധുവായ ലോകേഷ് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ജന്മനാ അമേരിക്കന്‍ പൗരന്‍മാരാണ് അപകടത്തില്‍ മരിച്ച രണ്ടുപേര്‍. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോയെന്നത് പരിശോധിക്കുകയാണ്.”- സതീഷ് കുമാര്‍ പറഞ്ഞു.

Related posts

മാനവികതയും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് റമദാന്‍: വി ഡി സതീശൻ

Aswathi Kottiyoor

പൊലീസ് സ്റ്റേഷൻ മതിൽ ചാടിക്കടന്നെത്തി മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം, കയ്യേറ്റശ്രമം, 3 പേ‍ർ അറസ്റ്റിൽ

Aswathi Kottiyoor

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox